എംഎസ്എസ് പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു
പെരുമണ്ണ : മുസ്ലിം സർവീസ് സൊസൈറ്റി (എംഎസ്എസ്) പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരെയും എസ്എസ്എൽസി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.
സർവ്വോദയ സംഘം സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ. അസീസിനെയും ചടങ്ങിൽ ആദരിച്ചു. എംഎസ്എസ് ജില്ലാ പ്രസിഡൻ്റ് കെ.എം. മൻസൂർ അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി. അബ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ചു.
Tags:
Perumanna News