Trending

കുന്ദമംഗലം ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണ പ്രവൃത്തി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണ പ്രവൃത്തി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു


കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണ പ്രവൃത്തി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.


എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് കുന്ദമംഗലം ടൗണിന് സമീപം പുത്തലത്ത് ഗോപാലന്‍ നായര്‍ സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയ 3 സെന്‍റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.


കുന്ദമംഗലം സാംസ്കാരിക നിലയത്തിന്‍റെ ഒരു വശത്ത് അസൗകര്യങ്ങളോടെയാണ് ഹോമിയോ ഡിസ്പെന്‍സറി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍റര്‍ തസ്തികകളിലായി മൂന്ന് ജീവനക്കാരുള്ള ഈ ഡിസ്പെന്‍സറിയില്‍ നിത്യേന നൂറ്റി അന്‍പതോളം രോഗികള്‍ ചികിത്സക്കായി എത്തുന്നുണ്ട്. താഴെ നിലയില്‍ രോഗികളുടെ കാത്തിരുപ്പ് മുറി, ഡോക്ടറുടെ പരിശോധന മുറി, ഫാര്‍മസി, സ്റ്റോര്‍, ടോയ്ലറ്റ് എന്നിവയും മുകള്‍ നിലയില്‍ ഹാള്‍, റൂം എന്നിവയും ഉള്‍പ്പെടുത്തിയാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. 
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനില്‍ കുമാര്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.സി പ്രീതി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി  ചെയര്‍പേഴ്സണ്‍ ശബ്നാ റഷീദ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ.സി നൗഷാദ്, ഷൈജ വളപ്പില്‍, കെ. സുരേഷ് ബാബു, സി.എം. ഷാജി, നജീബ് പാലക്കല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ  എം.കെ മോഹന്‍ദാസ്, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, എന്‍. കേളന്‍, എ.പി. ഭക്തോത്തമന്‍, ശിഹാബ് റഹ്മാന്‍, ഒ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. അസി. എഞ്ചിനീയര്‍ റൂബി നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത് സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണു രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post