Trending

പെരുവയലിൽ കേരളോത്സവത്തിന് തുടക്കം

പെരുവയലിൽ കേരളോത്സവത്തിന് തുടക്കം


പെരുവയൽ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ക്രിക്കറ്റ് മത്സരത്തോടെ തുടക്കം. പെരുവയൽ സെൻ്റ് സേവിയേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ പ്രസിഡൻ്റ സുബിത തോട്ടഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു.


വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സുഹറ , അനീഷ് പാലാട്ട്, ഷാഹിന സലാം, മെമ്പർമാരായ പി അനിത, കരുപ്പാൽ അബ്ദുറഹിമാൻ, പ്രസീത് കുമാർ, വിനോദ് എളവന,ഉനൈസ് അരിക്കൽ, യാസർ അറഫാത്ത് സംസാരിച്ചു.


ഇന്നലെ ക്രിക്കറ്റ്, ഷട്ടിൽ ബാഡ്മിൻ്റൺ സിംഗിൾ , രചന മത്സരങ്ങൾ എന്നിവ നടന്നു. ഇന്ന് ( ഞായർ ) ഷട്ടിൽ ബാഡ്മിൻ്റെൺ ഡബിൾ ടിബിസി സ്റ്റേഡിയത്തിൽ നടക്കും. 15 ന്  കബഡി, വടംവലി എന്നിവയും 16 ന് വോളിബോളും പെരുവയൽ ടർഫിൽ നടക്കും. 16 ന് ചെസ്സ് ഗ്രാമപഞ്ചായത്ത് ഹാളിലും 17 ന് പഞ്ചഗുസ്തി പൂവാട്ടുപറമ്പിലും 18 ന് നീന്തൽ പെരുവയൽ കുളത്തിലും, 20 ന് കലാ മത്സരങ്ങൾ പെരുവയൽ വെഡ്ലാൻ്റ് ഓഡിറ്റോറിയത്തിലും 21 ന് അത്‌ലറ്റിക്സ് പെരുവയൽ സ്കൂൾ ഗ്രൗണ്ടിലും 27 , 28 , 29 തീയതികളിൽ ഫുട്ബോൾ കൊണാറമ്പ് സ്റ്റേഡിയത്തിലും നടക്കും.

Post a Comment

Previous Post Next Post