Trending

ഈലാഫ് ഏരിയ വളണ്ടിയർ സംഗമം നടത്തി

ഈലാഫ് ഏരിയ വളണ്ടിയർ സംഗമം നടത്തി


മാങ്കാവ്: ഐ.എസ്.എമ്മിന്റെ സാമൂഹ്യ സേവന വിഭാഗമായ ഈലാഫ് വളണ്ടിയർമാരുടെ ഏരിയാ സംഗമം പട്ടേൽത്താഴം സാംസ്‌ക്കാരിക നിലയത്തിൽ വെച്ച് നടന്നു. മാങ്കാവ്,ഫറോക്ക്,കല്ലായി,ബേപ്പൂർ എന്നീ മണ്ഡലങ്ങളിലെ വളണ്ടിയർമാർ സംഗമത്തിൽ പങ്കെടുത്തു. കെ.എൻ.എം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം സംഗമം ഉദ്ഘാടനം ചെയ്തു. അസ്‌ലം എം.ജി നഗർ അധ്യക്ഷത വഹിച്ചു. ഡോ.മുഹമ്മദ്‌ ആഷിഖ്(എമർജൻസി മെഡിസിൻ, ആസ്റ്റർ മിംസ്) വളണ്ടിയർമാർക്കുള്ള പരിശീലനം നൽകി. ഹാഫിസ് റഹ്മാൻ മദനി, അബ്ദുറബ്ബ് തിരുത്തിയാട്, സി.സെയ്തുട്ടി, അഷ്‌റഫ് ബാബു മാങ്കാവ്, അഫ്‌സൽ പട്ടേൽത്താഴം, ജുനൈസ് സ്വലാഹി, ഫിറോസ് പുത്തൂർമഠം എന്നിവർ പ്രസംഗിച്ചു.
ഈലാഫിന്റെ കീഴിൽ ഭവന രഹിതർക്ക് വേണ്ടി ഈലാഫ് ഗോൾഡൻ ഹോം നിർമ്മാണം, ജീവൻ രക്ഷാ ഉപകരണ വിതരണം, സൗജന്യ മരുന്ന് വിതരണം, ഭക്ഷണ വിതരണം, ആംബുലൻസ് സേവനം, ദുരന്ത നിവാരണ സേന തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

Post a Comment

Previous Post Next Post