വിജ്ഞാനവും വിനോദവുമായി യു കെ അബൂ സഹ്‌ല കുടുംബ സംഗമം "സ്വില 25 "
വാഴക്കാട് : മാപ്പിളപ്പാട്ട് രചയിതാവും പണ്ഡിതനുമായിരുന്ന യു.കെ അബൂ സഹ് ലയുടെ കുടുംബം "സ്വില 2025 " എന്ന പേരിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു .
പണിക്കരപുരായ യു കെ മൻസിലിൽ വെച്ച്
നടത്തിയ സംഗമം
വിജ്ഞാനത്തിന്റെയും
യു.കെ യുടെ കുടുംബ ചരിത്ര വിവരണത്തിന്റെയും
വേദി കൂടിയായി മാറി.
യു.കെയുടെ മൂത്തമകൾ ബീവി ഫാത്തിമ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി യു കെ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
കുടുംബഭദ്രത എന്ന വിഷയത്തിൽ " മുഹ്സിന പത്തനാപുരം
ക്ലാസ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ നാസർ അഹമ്മദ് ലൈഫ് സേവിങ് സ്കിൽ പരിശീലനം നൽകി.
" യു കെ അബൂസഹ് ലയുടെ ജീവിത യാത്ര" എന്ന സ്വന്തം രചന യു.കെ മുഹമ്മദാലി പരിചയപ്പെടുത്തി. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബ് റഹ്മാൻ യാത്ര വിവരണം നടത്തി.
കുടുംബത്തിലെ കാരണവന്മാരെ ചടങ്ങിൽ വെച്ച് ആദരിക്കുകയും മികച്ച ജേതാക്കൾക്കും പ്രതിഭകൾക്കും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
യു കെ ഗാനാലാപനം,
ക്വിസ് കോമ്പറ്റീഷൻ, വിവിധ കലാ കായിക മത്സരങ്ങൾ എന്നിവയും നടത്തി.
ഹുദ തബസും മോഡറേറ്ററായി.
ആയിഷ വി.എൻ, അബ്ദുസത്താർ, അബ്ദുല്ലത്തീഫ് മാവൂർ, യഹ് യ എൻ പി, യൂ.കെ സക്കീന ടീച്ചർ, സഹല വണ്ടൂർ, സർഫ്രാസ് എന്നിവർ ആശംസകൾ നേർന്നു
നൂറു സമാൻ , ഫാത്തിമ ബിഷാറ വി.പി ,അബ്ദുൽ റഷീദ് വി.എൻ, അമീന തബസും, റാബിയ മർജാൻ, സർഫ്രാസ് ഇസ്ഹാഖ് അബ്ദുൽ ജബ്ബാർ മാവൂർ എന്നിവർ നേതൃത്വം നൽകി.
Tags:
Kozhikode News