ചുമരുകൾ
കവിത
രചന : സബീഷ് തൊട്ടിൽപ്പാലം
𝚅𝙰𝚁𝙰𝙼𝙾𝚉𝙷𝙸 𝙾𝙽𝙻𝙸𝙽𝙴 𝙼𝙰𝙶𝙰𝚉𝙸𝙽𝙴
കുട്ടപ്പൻ ചെങ്കല്ലു പൊന്തിച്ചു കൊടുത്തു.
പോക്കറ് സിമൻ്റ് കുഴച്ചുകൂട്ടിക്കൊടുത്തു.
ജോസഫ് ചെങ്കല്ലു
ചരടിനുനേരെവച്ചു.
ചുമരുകൾ പൊന്തി
വീടുകളായി.
പണ്ടു ഞാൻ ചുമരിലടിച്ച കുമ്മായത്തിനു
മുകളിൽ
പരിഷ്കാരികളായ
എൻ്റെ മക്കൾ
വിപണിയിലിറങ്ങുന്ന പലതരം
പെയിൻ്റുകൾ
അടിച്ചു.
അവർക്കൊരുതരം
രസമായിരുന്നു.
തികച്ചും ഉന്മാദികളെപ്പോലെ .
അനന്തരം
പുതിയഗന്ധങ്ങളുടെ
അഭിരുചികളുടെ
ലോകത്തേക്കു പറന്നുയർന്ന അനുസരണയില്ലാത്തവർ
ചുവരുകളെ വികൃതമാക്കി.
ഈ ഏകാന്തതയിൽ
പ്രിയതമയുടെ
ചിത്രംവരയ്ക്കാൻ
ചുമരുകളില്ല
വിള്ളലുകൾവീണു
വികൃതമായ
ചുമരുകൾ
എന്നെ നോക്കി
വീണ്ടും വീണ്ടും
പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.
രചന : സബീഷ് തൊട്ടിൽപ്പാലം
𝚅𝙰𝚁𝙰𝙼𝙾𝚉𝙷𝙸 𝙾𝙽𝙻𝙸𝙽𝙴 𝙼𝙰𝙶𝙰𝚉𝙸𝙽𝙴
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
Tags:
Articles