പെരുവയലിൽ പഴയ നാട്ടുകൂട്ടം സൗഹൃദ കുറിക്കല്യാണത്തിന് വീണ്ടും തുടക്കം
പെരുവയൽ: കാലം മായ്ച്ച സൗഹൃദങ്ങളെ തിരികെ വിളിച്ചുകൊണ്ട് പെരുവയലിൽ 'പഴയ നാട്ടുകൂട്ടം സൗഹൃദ കുറിക്കല്യാണം' വീണ്ടും എത്തുന്നു. പാട്ടും ചായയും സൗഹൃദം പുതുക്കലും ഒക്കെയായി ഗ്രാമീണ സൗഹൃദങ്ങളുടെ ഊഷ്മളത വീണ്ടെടുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
ഓഗസ്റ്റ് ഒന്നിന് ചേർന്ന ആദ്യയോഗത്തിലാണ് കുറിക്കല്യാണം പുനരാരംഭിക്കാൻ തീരുമാനമായത്. പരിപാടിയുടെ വിജയത്തിനായി 11 അംഗ കമ്മിറ്റിയെയും യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. കെ.ടി. ബാബുരാജ് ചെയർമാനായും നിജേഷ് മുണ്ടക്കൽ കൺവീനറായും പ്രവർത്തിക്കും.
Tags:
Peruvayal News