വിചിന്തനം ഓഫീസ് ഉദ്ഘാടനം ചെയ്തു.
![]() |
ഐ.എസ്.എം മുഖപത്രം വിചിന്തനം വാരികയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി നിർവ്വഹിക്കുന്നു. |
കോഴിക്കോട്: കെ.എൻ.എം യുവ ഘടകമായ ഐ.എസ്.എമ്മിന്റെ മുഖപത്രമായ വിചിന്തനം വാരികയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി നിർവ്വഹിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു.
"കേരള മുസ് ലിം നവോത്ഥാനം; എഴുതിപ്പണിത 50 വർഷങ്ങൾ" വിചാര സദസ്സ് അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ എ.രാജീവൻ , അഡ്വ: കെ.പി നൗഷാദലി, കെ.എൻ. എം സെക്രട്ടറിമാരായ എ. അസ്ഗറലി, പത്രാധിപർ പാലത്ത് അബ്ദുർറഹ് മാൻ മദനി, പത്രാധിപർ ഇ.കെ.എം പന്നൂർ, രാജീവ് പെരുമൺപാറ, അഡ്വ: വി.ടി നിഹാൽ, റിഹാൻ റാഷിദ്, വി.എസ് രഞ്ജിത്ത്, അശ്റഫ് മണക്കടവ് ,അബ്ദുൽ അസീസ് പൊയിലിൽ, ഐ.എസ്.എം ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി, ട്രഷറർ കെ.എം.എ അസീസ്, ബരീർ അസ് ലം ,റഹ് മത്തുല്ല സ്വലാഹി പുത്തൂർ ഡോ: ജംഷീർ ഫാറൂഖി, യാസർ അറഫാത്ത് സംസാരിച്ചു.
Tags:
Kozhikode News