Trending

ഇഷ്ടിക ബസാർ സൗഹൃദ കൂട്ടായ്മയുടെ ചെണ്ടുമല്ലി തുമ്പപ്പൂ വിളവെടുപ്പ് ഉദ്ഘാടനം കുന്നമംഗലം എംഎൽഎ അഡ്വക്കേറ്റ് പിടിഎ റഹീം നിർവഹിച്ചു

ഇഷ്ടിക ബസാർ സൗഹൃദ കൂട്ടായ്മയുടെ ചെണ്ടുമല്ലി തുമ്പപ്പൂ വിളവെടുപ്പ് ഉദ്ഘാടനം കുന്നമംഗലം എംഎൽഎ അഡ്വക്കേറ്റ് പിടിഎ റഹീം നിർവഹിച്ചു


പതിനേഴാം വാർഡ് മെമ്പർ ശ്രീജ പൂളക്കമണ്ണിൽ അധ്യക്ഷയായി തുടർന്ന് നടന്ന പൂക്കൊട്ട നിർമ്മാണ ക്ലാസ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു പഞ്ചായത്തിലെ മികച്ച കർഷകനായ ഉണ്ണാറാറമ്പത്ത് ശിവദാസനെയും പൂക്കൊട്ട നിർമ്മാണ ക്ലാസ് നയിച്ച പൂളപ്പറമ്പിൽ ചന്ദ്രനെയും ഇഷ്ടിക ബസാർ സൗഹൃദ കൂട്ടായ്മയ്ക്ക് വേണ്ടി ബഹുമാനപ്പെട്ട എംഎൽഎആദരിച്ചു.ചടങ്ങിന് ബിനീഷ് മേക്കട സ്വാഗതം പറഞ്ഞു പതിനാറാം വാർഡ് മെമ്പർ പ്രീതി വാലത്തിൽ. ഉപാസന വായനശാല സെക്രട്ടറി ശ്രീകുമാർ പി. കർഷക തീയേറ്റേഴ്സ് പ്രസിഡണ്ട് OK ജനാർദ്ദനൻ. തോക്കമണ്ണിൽ രാരു മാസ്റ്റർ.ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സി പി സന്തോഷ്.വിഷ്ണു ഉടുമ്പ്ര എന്നിവർ ആശംസകൾ അർപ്പിച്ചു ശ്രീജിത്ത് ടി നന്ദി അറിയിച്ചു തുടർന്ന് സദസ്സിൽ പൂളപ്പറമ്പിൽ ചന്ദ്രൻ നയിച്ച പൂക്കൊട്ട നിർമ്മാണം നടന്നു

Post a Comment

Previous Post Next Post