അതിദരിദ്രര്‍ക്ക് ഭൂമി ഉറപ്പാക്കി പെരുവയല്‍
12 കുടുംബങ്ങള്‍ക്ക് ഭൂമിയും 30 കുടുംബങ്ങള്‍ക്ക് വീടും
അതിദരിദ്ര വിഭാഗത്തിലെ ഭൂ രഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ഉറപ്പാക്കി പെരുവയല്‍ ഗ്രാമപഞ്ചായത്ത്. ഇത്തരത്തിലുള്ള 12 കുടുംബങ്ങളാണ് ഗ്രാമപഞ്ചായത്തിലുണ്ടായിരുന്നത്. 3 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഭൂമി പതിച്ചു നല്‍കി. 5 കുടുംബങ്ങള്‍ക്ക് ചിറ്റിലപ്പിള്ളി ഫൌണ്ടേഷനിലൂടെ 2.5 ലക്ഷം വീതവും 3 കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ നിന്നും 2 ലക്ഷം വീതവും അനുവദിച്ചാണ് ഭൂമി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. അവശേഷിക്കുന്ന ഒരു കുടുംബത്തിനുള്ള ഭൂമി ലഭ്യമായിട്ടുണ്ട്. രജിസ്ട്രേഷന്‍ ഉടന്‍ നടക്കും. ഇവരില്‍ 4 പേരുടെ ഭവന നിര്‍മ്മാണം ആരംഭിച്ചു. മറ്റുള്ളവ ഉടന്‍ ആരംഭിക്കും. അതിദരിദ്രരിലെ ഭൂമിയുള്ള ഭവന രഹിതരായ 14 കുടുംബങ്ങളുടെ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 4 വീടുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. ആവശ്യമായ വീടുകളുടെ പുനരുദ്ധാരണവും നടത്തി.
പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി ആധാര കൈമാറ്റം നടത്തി. വൈസ് പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനീഷ് പാലാട്ട്, ഷാഹിന സലാം, അംഗങ്ങളായ പി.അനിത, എം.പ്രസീത് കുമാര്‍, ഉനൈസ് അരീക്കല്‍, സെക്രട്ടറി പി.എസ് സിന്ധു, വി.ഇ.ഒ ജിജി ഗോവിന്ദ് സംബന്ധിച്ചു.
Tags:
Peruvayal News

