വലിയകൊല്ലിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു: 36 പേർ രക്തം ദാനം ചെയ്തു
വലിയകൊല്ലി: ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പ് മുറമ്പാത്തി യൂണിറ്റും കത്തോലിക്കാ കോൺഗ്രസ് വലിയകൊല്ലി യൂണിറ്റും മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ 36 പേർ രക്തം ദാനം ചെയ്തു.
വലിയകൊല്ലി അൽഫോൻസാ പാരിഷ് ഹാളിൽ വെച്ചായിരുന്നു ക്യാമ്പ്.
ആകെ 42 പേർ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുകയും, അതിൽ സ്ത്രീകളടക്കം 36 പേർ രക്തം ദാനം ചെയ്യുകയും ചെയ്തു.
ഫാദർ ജിയോ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രക്തം ദാനം ചെയ്തവർക്ക് എം.എം.സി ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അമൽ സർട്ടിഫിക്കറ്റുകൾ നൽകി.
Tags:
Kerala News



