കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിവലിന് സ്വാഗതസംഘം ഓഫീസ് തുറന്നു
കോഴിക്കോട്:
പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിവലി'ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 9, 10 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുക.
നടക്കാവിലെ പൊറ്റങ്ങാടി രാഘവൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഓഫീസ്, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡൻറ് ഇ പി മുഹമ്മദ് ആണ് ഉദ്ഘാടനം ചെയ്തത്. സ്വാഗതസംഘം ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ കോഡിനേറ്റർമാരായ മണലിൽ മോഹനൻ, സെഡ് എ സൽമാൻ, ട്രഷറർ ഹാഫീസ് പൊന്നേരി, ഫൗണ്ടേഷൻ രക്ഷാധികാരി കെ ബി ആർ കണ്ണൻ, ഉപസമിതി ഭാരവാഹികളായ ആർ ജയന്തകുമാർ, കബീർ സലാല, കെ വി നളിനാക്ഷന്‍, സരസ്വതി ബിജു, ബഷീർ കളത്തിങ്കൽ, പിടി നിസാർ, ലത്തീഫ് കുറ്റിപ്പുറം, അബ്ദുൽ കലാം ആസാദ്, പി കെ വികാസ്, ബിനീഷ് താമരശ്ശേരി, സുമ പള്ളിപ്രം എന്നിവർ സംസാരിച്ചു.
ഉദ്ഘാടനത്തിന് ശേഷം നടന്ന യോഗത്തിൽ ഫെസ്റ്റിവലിന്റെ പരിപാടികൾക്ക് അംഗീകാരം നൽകി. ഉദ്ഘാടന-സമാപന സമ്മേളനങ്ങൾ, 10 സെഷനുകൾ, വിനോദ പരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകും.
ഫെസ്റ്റിവലിന് ലോഗോ ക്ഷണിച്ചു
Tags:
Kozhikode News


