ഒളവണ്ണ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തിലേക്ക്
അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട വീടും സ്ഥലവും ഇല്ലാത്ത ഏഴ് പേർക്ക് ഒളവണ്ണ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുത്ത് ആധാരം ബഹു എംഎൽഎ പിടിഎ റഹീം കൈമാറി.കൂടാതെ മുഴുവൻ അതിദരിദ്രർക്കും ഓണ കിറ്റ് വിതരണം ചെയ്തു.
2022 സെപ്റ്റംബർ 19-ന് അംഗീകരിച്ച മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിൽ, ഓരോ കുടുംബത്തിന്റെയും അവശ്യങ്ങൾ തിരിച്ചറിഞ്ഞ് വ്യത്യസ്ത മേഖലകളിലായി ഇടപെടലുകൾ നടത്തി;116 അതിദാരിദ്ര കുടുംബങ്ങൾക്ക് സ്ഥിരതയും ആത്മവിശ്വാസവുമുള്ള ഒരു പുതിയ ജീവിതത്തിന്റെ വാതിലുകൾ തുറന്ന്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് മാതൃകയായി മാറുകയാണ്.
കുടുംബങ്ങൾക്ക് ആധാർ, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി കാർഡ് തുടങ്ങിയ പ്രാഥമിക അവകാശങ്ങൾ ഉറപ്പാക്കി.
റേഷൻകാർഡില്ലാത്ത 3 കുടുംബങ്ങൾക്ക് പുതിയ കാർഡുകളും ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 10 പേർക്ക് അക്കൗണ്ടും പാസ്ബുക്കും ലഭ്യമാക്കി. ഭിന്നശേഷിയുള്ള ഒരാൾക്ക് തിരിച്ചറിയൽ കാർഡും, കുടുംബശ്രീയിൽ അംഗത്വമില്ലാത്ത 4 പേർക്ക് അംഗത്വവും നൽകി
ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കി:
മൈക്രോപ്ലാനിൽ ഉൾപ്പെട്ട 44 പേർക്ക് ഭക്ഷണസഹായം ആവശ്യമുണ്ടായിരുന്നു, 79 പേർക്ക് മരുന്ന്, ചികിത്സ ആവശ്യമായവരായിരുന്നു. ഇവർക്കായി സ്ഥിരമായ ഭക്ഷ്യകിറ്റുകളും ആരോഗ്യസഹായങ്ങളും പഞ്ചായത്ത് നടപ്പാക്കി വരുന്നു. കൃത്യമായ ഇടവേളകളിൽ അലോപ്പതി ആയുർവേദ ഹോമിയോ തുടങ്ങിവിവിധ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ചികിത്സ ഉറപ്പാക്കുന്നു.
വീട്,തൊഴിൽ,വിദ്യാഭ്യാസം– സമഗ്ര ഇടപെടലുകൾ
5 കുടുംബങ്ങൾക്ക് ₹4,00,000/- വീതം നൽകി വീടുകൾ പൂർണമായി നിർമ്മിച്ചു
29 കുടുംബങ്ങൾക്ക് വീട് പുതുക്കാൻ ₹2,00,000/- വീതം
വീടും സ്ഥലവും ആവശ്യമുള്ളവർക്ക് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ, പഞ്ചായത്ത് പദ്ധതി, സ്പോൺസർഷിപ്പ് എന്നിവ വഴി സഹായം
36 പേർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കി
15 കുടുംബങ്ങൾക്ക് ₹50,000/- വീതം സഹായത്തോടെ കോഴികൂട്, ടൈലറിങ് യൂണിറ്റ്, സ്റ്റേഷനറി കട, പെട്ടിക്കട തുടങ്ങിയവ സ്ഥാപിച്ചു
വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, സ്റ്റഡി ടേബിള്‍, യാത്രാസൗകര്യങ്ങൾ, അഡ്മിഷൻ സഹായം എന്നിവ നൽകപ്പെട്ടു
അതി ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തിന്റെയും ജീവിതമെന്നത് ഒരു ഉത്തരവാദിത്തമായി കണ്ട് നമ്മുടെ നാടിന്റെ സമഗ്ര ഇടപെടലിലൂടെ സാമൂഹ്യനീതി, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസസൗകര്യം, സാമ്പത്തിക പിന്തുണ, ഭവനസുരക്ഷ എന്നിവ ഉറപ്പാക്കി-
ഒറ്റയ്ക്കല്ല, ചേർന്നാണ് മാറ്റങ്ങൾ സാധ്യമാകുന്നത്. അതിദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങളെ വ്യക്തിഗതമായി മനസ്സിലാക്കി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് നടത്തിയ ഈ സമഗ്ര ഇടപെടലിലൂടെ
സാമൂഹ്യപരിവർത്തനത്തിനന്റെ ഉദാത്ത മാതൃക സൃഷ്ടിക്കാൻ കൂടെ നിന്ന ഏവർക്കും നന്ദി
അഡ്വ ശാരുതി.പി
Tags:
Perumanna News