ജനാധിപത്യ സംരക്ഷണ റാലി: ബി.ജെ.പി - സി.പി.എം. വോട്ട് കച്ചവടത്തിനെതിരെ ചാത്തമംഗലം യു.ഡി.എഫ്.
ബി.ജെ.പി, സി.പി.എം. വോട്ട് കൊള്ളക്കെതിരെ ചാത്തമംഗലം പഞ്ചായത്ത് യു ഡി. എഫ് കമ്മറ്റിയുടെ നേതൃത്യത്തിൽ കെട്ടാങ്ങൽ അങ്ങാടിയിൽ ജനാധിപത്യ സംരക്ഷണ റാലി നടത്തി.
ചെയർമാൻ ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടരി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. കൺവിനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. എൻ.പി. ഹംസ മാസ്റ്റർ, ടി.വേലായുധൻ ,എൻ.എം. ഹുസ്സയിൻ, എൻ.പി. ഹമീദ് മാസ്റ്റർ കെ.സി. ഇസ്മാലുട്ടി, എം.കെ. അജീഷ്, പി. ഇബ്രാഹിം ഹാജി, ഉമ്മർ വെള്ളലശ്ശേരി, പി.കെ. ഹഖീം മാസ്റ്റർ,മൊയ്തു പീടികകണ്ടി ഷരീഫ് മലയമ്മ, വിശ്വൻ വെള്ള ലശ്ശേരി എന്നിവർ പ്രസംഗിച്ചു.
Tags:
Kunnamangalam News