Trending

പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ 'കേരള എൻവായോൺമെൻ്റൽ ഫെസ്റ്റിവലി'ന് ലോഗോയായി; തൃശൂർ സ്വദേശി അമീറുദ്ദീൻ രൂപകൽപ്പന ചെയ്ത ലോഗോ ഷീജ ശശി പ്രകാശനം ചെയ്തു.

പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ 'കേരള എൻവായോൺമെൻ്റൽ ഫെസ്റ്റിവലി'ന് ലോഗോയായി; തൃശൂർ സ്വദേശി അമീറുദ്ദീൻ രൂപകൽപ്പന ചെയ്ത ലോഗോ ഷീജ ശശി പ്രകാശനം ചെയ്തു.

കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ ഒക്ടോബർ 9,10 തീയതികളിലായി നടക്കുന്ന 'കേരള എൻവായോൺമെൻ്റൽ ഫെസ്റ്റിവലി'ൻറെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ സ്വാഗതസംഘം ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. കോഡിനേറ്റർമാരായ മണലിൽ മോഹനൻ, സെഡ് എ സൽമാൻ, ഉപസമിതി ഭാരവാഹികളായ ആർ ജയന്ത് കുമാർ, സരസ്വതി ബിജു, ടി എം സീനത്ത്, ബിജു മലയിൽ, ബിനീഷ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു. തൃശൂർ ജില്ലക്കാരനായ അമീറുദ്ദീൻ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. നേരത്തെ സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, കോളേജ് അധ്യാപക സമ്മേളനം തുടങ്ങിയവയ്ക്ക് ലോഗോ രൂപകല്പന ചെയ്ത ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഫെസ്റ്റിവലിന്റെ ചടങ്ങിൽ ആദരിക്കും. കേരളത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നായി ലഭിച്ച നൂറിലേറെ ലോഗോകളിൽ നിന്നും ചിത്രകാരന്മാർ അടങ്ങിയ വിധികർത്താക്കളുടെ പാനൽ ആണ് ലോഗോ തെരഞ്ഞെടുത്തത്. ഒക്ടോബർ 9,10 തീയതികളിൽ നടക്കുന്ന ഫെസ്റ്റിവലിൽ 11 വ്യത്യസ്ത സെഷനുകൾ ആണ് ഉണ്ടാവുക. ഇതിന് പുറമേ ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, വിനോദ പരിപാടികൾ എന്നിവയും ഉണ്ടാകും. കേരളത്തിനകത്തും പുറത്തും ഉള്ള പരിസ്ഥിതി രംഗത്തെ പ്രമുഖർ സെഷനുകൾ കൈകാര്യം ചെയ്യും.

Post a Comment

Previous Post Next Post