Trending

മാവൂർ എസ്‌പിസി യൂണിറ്റിനുള്ള ഉപഹാരം മെഡിക്കൽ കോളജ് പൊലീസ് അസിസ്‌റ്റന്റ് കമ്മിഷണർ എ.ഉമേഷിൽ നിന്നും പ്ലാറ്റൂൺ കമാൻഡർ പാർവതി സുരേഷ് ഏറ്റുവാങ്ങി

മാവൂർ എസ്‌പിസി യൂണിറ്റിനുള്ള ഉപഹാരം മെഡിക്കൽ കോളജ് പൊലീസ് അസിസ്‌റ്റന്റ് കമ്മിഷണർ എ.ഉമേഷിൽ നിന്നും പ്ലാറ്റൂൺ കമാൻഡർ പാർവതി സുരേഷ് ഏറ്റുവാങ്ങി



മാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് അനുമോദനം
മാവൂർ: തിരുവനന്തപുരത്ത് നടന്ന എസ്.പി.സി. സെറിമോണിയൽ പരേഡിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എസ്.പി.സി. ടീമിനെ മാവൂർ പഞ്ചായത്ത് അനുമോദിച്ചു.


അനുമോദന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. ഫാത്തിമ അധ്യക്ഷത വഹിച്ചു.
എസ്.പി.സി. യൂണിറ്റിനുള്ള ട്രോഫി മെഡിക്കൽ കോളജ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ എ.ഉമേഷ്, പ്ലറ്റൂൺ കമാൻഡർ പാർവതി സുരേഷിന് കൈമാറി. മാവൂർ പൊലീസ് ഇൻസ്പെക്ടർ ആർ.ശിവകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മൈമൂന എന്നിവർ ആശംസകൾ നേർന്നു.
പഞ്ചായത്ത് അംഗങ്ങളായ എ.പി.മോഹൻദാസ്, കെ.ഉണ്ണിക്കൃഷ്ണൻ, കെ.എം.അപ്പുക്കുഞ്ഞൻ, ടി.ടി.അബ്ദുൽ ഖാദർ, ടി.രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫീസർ കെ. ആബിദ്, അധ്യാപകരായ ടി.എക്സ്. ജാക്സൺ, സി.കെ.സവിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post