Trending

കണ്ണഞ്ചേരി കുടുംബ സമിതി പ്രതിഭകളെ ആദരിച്ചു

കണ്ണഞ്ചേരി കുടുംബ സമിതി പ്രതിഭകളെ ആദരിച്ചു

കൊടിയത്തൂരിലും പരിസരപ്രദേശങ്ങളിലും കാലങ്ങളായി സ്ഥിരതാമസക്കാരായ പ്രശസ്തമായ കണ്ണഞ്ചേരി കുടുംബത്തിലെ അംഗങ്ങൾക്ക് വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടത്തിവരുന്ന ഖുർആൻ ലേണിംഗ് കോഴ്സിലെ  മത്സര പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ കണ്ണഞ്ചേരി കുടുംബസമിതി ആദരിച്ചു .ഓഗസ്റ്റ് 9 ന് വൈകുന്നേരം 4 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കുടുംബസമിതി ചെയർമാൻ കെ അബ്ദുല്ല മാസ്റ്റർ അധ്യക്ഷനായിരുന്നു. അധ്യാപകനും ഫാമിലി കൗൺസിലറുമായ ജ
റഫീഖ്  കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. 
കുടുംബാംഗങ്ങൾക്ക് വേണ്ടി ഖുർആൻ പഠന കോഴ്സ് കുറ്റമറ്റ രീതിയിൽ നടത്തിവരുന്ന കോഴ്സിന്‍റെ കോർഡിനേറ്റർ നദീർ കണ്ണഞ്ചേരിയുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. മൊബൈൽ ഫോൺ കുടുംബാന്തരീക്ഷങ്ങളിൽ വിതയ്ക്കുന്ന വിപത്തിനെക്കുറിച്ചും സാമൂഹിക ജീവിതത്തിൽ അതു സൃഷ്ടിക്കുന്ന അതിരുകളില്ലാത്ത സൗകര്യങ്ങളെയും അദ്ദേഹം ഉദാഹരണ സഹിതം വരച്ചു കാട്ടി.ഒപ്പം തന്നെ കുടുംബ ബന്ധങ്ങൾ ഊഷ്മളതയോടെ നിലനിർത്തുന്നതിന്റെ മാഹാത്മ്യം  ഖുർആൻറെയും സുന്നത്തിന്റെയും വെളിച്ചത്തിൽ വിശദീകരിക്കുകയും കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാൻ കണ്ണഞ്ചേരി കുടുംബസമിതി ചെയ്തുവരുന്ന മാതൃകാ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും ചെയ്തു.
വിജയികൾക്കുള്ള സ്വർണ്ണ പതക്കങ്ങൾ കുടുംബസമിതി ചെയർമാൻ കെ അബ്ദുല്ല മാസ്റ്റർ സമ്മാനിച്ചു.കുടുംബ സമിതി ജനറൽ സെക്രട്ടറി കെ കുഞ്ഞോയി മാസ്റ്റർ സ്വാഗതം ആശംസിക്കുകയും ഹമീദ് കണ്ണഞ്ചേരി, കെ ടി ബഷീർ, മെഹബൂബ് കെ ടി തുടങ്ങിയവർ വിജയികൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. ഖുർആൻ കോഴ്സിന്റെ അധ്യാപികമാരായ നഫീസ ടീച്ചർ കണ്ണഞ്ചേരി,ഹസ്ന ജാസ്മിൻ , ഓൺലൈൻ ഫെസിലിറ്റേറ്റർ ടി കെ സാജിത ടീച്ചർ എന്നിവർക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി ആദരിച്ചു. ചടങ്ങിനൊടുവിൽ ഖുർആൻ കോഴ്സിലെ എഴുപതോളം വരുന്ന എല്ലാ പഠിതാക്കൾക്കും ഒട്ടുമാവ് തൈകൾ പ്രോത്സാഹന സമ്മാനമായി വിതരണം ചെയ്തു.

Post a Comment

Previous Post Next Post