മാവൂർ കൽപ്പള്ളി മേലെ പാടത്തുംക്കണ്ടി കോളനീ റോഡ് യാഥാർത്ഥ്യമായി
കേരള പ്രവാസി അസോസിയേഷൻ പാർട്ടിയുടെ സഹായത്തോടെയാണ് രണ്ട് ഫൂട്ട് ഇടവഴി റോഡാക്കി മാറ്റിയത്. പതിറ്റാണ്ടുകളായി പതിനഞ്ചോളം കുടുംബങ്ങൾ ആണ് സഞ്ചാരയോഗ്യമല്ലാത്ത ഇടവഴിയിൽ കൂടി പ്രയാസപ്പെട്ടു യാത്ര ചെയ്തിരുന്നത്. റോഡ് ഇല്ലാത്തത് കാരണം രോഗികളും, വിദ്യാർത്ഥികളും പ്രയാസം അനുഭവിക്കുന്നതിനെ തുടർന്നാണ് കേരള പ്രവാസി അസോസിയേഷൻ പാർട്ടിയുടെ ട്രസ്റ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് ഇടവഴി റോഡാക്കി മാറ്റുകയായിരുന്നു. ഇടവഴിയുടെ ശോചിനീയാവസ്ഥ ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ KPA സംഘടനയെ സമീപിച്ചതിനെ തുടർന്ന് ഭൂ ഉടമകളും ആയി സംസാരിച്ച് സൗജന്യമായി ഭൂമി വിട്ട് തരാൻ അവർ തയ്യാറയതിനെ തുടർന്ന് നാട്ടുക്കാരുടെ സഹകരണവും കൂടി ലഭിച്ചതോടെ പാടത്തും ക്കണ്ടി ക്കാരുടെ റോഡ് എന്ന സ്വപ്നം സാഷൽക്കരിക്കുകയായിരുന്നു. ഇരുന്നൂറ് മീറ്റർ ദൈർഘ്യം ഉള്ള പ്രാഥമിക റോഡ് ഗ്രാമപഞ്ചായത്തിന് വിട്ട് നൽകി ടാറിംഗ് പ്രവർത്തികൾ ചെയ്യണമെന്നാണ് നാട്ടുക്കാരുടെ ആവിശ്യം. ഇടവഴി റോഡാക്കി മാറ്റിയ പ്രവർത്തി പൂർത്തീകരണ ഉൽഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ : വളപ്പിൽ അബ്ദുൾ റസാഖ് നിർവഹിച്ചു. റോഡ് കമ്മറ്റി കൺവീനർ ഷൈമോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ശ്രീജിത്ത് അധ്യക്ഷനായി. മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ, കേരള പ്രവാസി അസോസിയേഷൻ ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ, ജില്ലാ പ്രസിഡൻ്റ് സുരേഷ് വളയന്നൂർ, മെമ്പർഷിപ്പ് കോഡിനേറ്റർ പി. കെ. ബൈജു, സുധീഷ് മുല്ലപള്ളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സലീം മാളിയക്കൽ, ശിവാനന്ദൻ, സുരേഷ് ബാബു, പി. കെ. രാമൻ, റസിഡൻസ്സ് അസോസിയേഷൻ സെക്രട്ടറി ദിപിൻ, എന്നിവർ സംസാരിച്ചു. സലാഹുദ്ദീൻ, ദിവ്യ അടുവാട് , മുരളി നായനൂർ, ശ്രീശാന്ത്, ദിവാകരൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:
Mavoor News