നബിദിനത്തോടനുബന്ധിച്ച് മാവൂർ മഹ്‌ളറ വിദ്യാർത്ഥികൾ മീലാദ് വിളംബര റാലി സംഘടിപ്പിച്ചു. മഹ്‌ളറയിൽ നടന്ന ചടങ്ങിൽ സയ്യിദ് അബ്ദുറഹിമാൻ ബുഖാരി പതാക ഉയർത്തി.
തുടർന്ന് നടന്ന പരിപാടിയിൽ മാവൂർ മഹല്ല് ഖത്തീബ് ഫൈസൽ ആലി നിസാമി, അജ്മൽ സാഖഫി, നച്ചായിൽ മുഹമ്മദ് ആലി മാസ്റ്റർ, പി.സി. മുഹമ്മദാലി ഹാജി എന്നിവർ പ്രസംഗിച്ചു. ഇതിനുശേഷം മഹ്‌ളറ വിദ്യാർത്ഥികൾ മാവൂർ ടൗണിൽ വിളംബര റാലി നടത്തി.