റേഡിയോ കുസൃതികൾക്ക് സുവർണജ്യോതി പുരസ്കാരം
കൊച്ചി: എഴുത്തുകാരനും ആകാശവാണി കൊച്ചി നിലയത്തിലെ സാങ്കേതിക വിദഗ്ധനുമായ ശ്രീ രാധാകൃഷ്ണൻ സൗപർണ്ണികയ്ക്ക് 2025-ലെ മികച്ച വൈജ്ഞാനിക സാഹിത്യ ഗ്രന്ഥത്തിനുള്ള സുവർണജ്യോതി പുരസ്കാരം. അദ്ദേഹത്തിന്റെ "റേഡിയോ കുസൃതികൾ" എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ നവപ്രതിഭ സാഹിത്യവേദിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് തൈക്കാട് ചിത്തരഞ്ജൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് റിയാലിറ്റി ഷോ താരം ശ്രീക്കുട്ടി മുകേഷ് പുരസ്കാരം സമ്മാനിച്ചു. ചലച്ചിത്രതാരം എം.ആർ. ഗോപകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു. സാഹിത്യവേദി ചീഫ് എഡിറ്റർ എസ്.കെ. ശരണ്യ മൂർത്തി, അമൃത ടിവി ന്യൂസ് സീനിയർ സബ് എഡിറ്റർ ഐശ്വര്യ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Tags:
Kerala News