Trending

മാവൂർ മീഡിയ കലാ പുരസ്കാരം സി കെ ഷിബുരാജിന് നൽകി

മാവൂർ മീഡിയ കലാ പുരസ്കാരം സി കെ ഷിബുരാജിന് നൽകി


മാവൂർ :
പ്രകൃതി വർണ്ണങ്ങൾ ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങളൊരുക്കുന്ന ചിത്രകാരൻ സി കെ ഷിബുരാജിന് മാവൂർ മീഡിയ കലാപുരസകാരം നൽകി. ചിത്രകലാരംഗത്തെ ഈ വേറിട്ട പ്രവർത്തനത്തിനാണ് മാവൂർ മീഡിയ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന്
 ഷിബുരാജ് അർഹനായത്  സ്വന്തമായി പ്രകൃതിയിൽ നിന്നും വർണ്ണങ്ങൾ ഉണ്ടാക്കി അനവധി ചിത്രങ്ങൾ വരയ്ക്കുകയും കേരളത്തിനകത്തും പുറത്തും പ്രദർശനങ്ങൾ,
 ക്യാമ്പുകൾ,വർക്ക് ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്ത കലാകാരനാണ് ഷിബുരാജ്. ഇതിനോടകം ഇദ്ദേഹത്തിന് ദേശീയ അന്തർദേശീയ തലങ്ങളിലായി പ്രകൃതി വർണ്ണ ചിത്രങ്ങൾക്ക് വിവിധ അംഗീകാരങ്ങൾ  ലഭിച്ചിട്ടുണ്ട് 

 മാവൂർ മീഡിയ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം ചലച്ചിത്ര സംവിധായകൻ രാഹുൽ കൈമല നിർവഹിച്ചു

 ചടങ്ങിൽ മാവൂർ മീഡിയ ഡയറക്ടർ സലാം മാവൂർ,
 മാനേജർ അബ്ദുറഹ്മാൻ  പാലിയിൽ,
 ഉണ്ണി നിലഗിരി, 
  എ ആർ കെ ചെറൂപ്പ,
 ദാസൻ കെ പെരുമണ്ണ.
 ശ്രീകാന്ത് ചെറൂപ്പ,
 അഷറഫ്, കവിത അഭിരാമി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post