Trending

എം.ആർ.എം സ്കോളർഷിപ്പ് വിതരണം ചെയ്തു

എം.ആർ.എം സ്കോളർഷിപ്പ് വിതരണം ചെയ്തു.


മാവൂർ: റിട്ട അധ്യാപകനും പെൻഷനേഴ്സ് യൂണിയൻ നേതാവുമായിരുന്ന
എം രാഘവൻ മാസ്റ്ററുടെ  നാമധേയത്തിലുള്ള എം.ആർ.എം സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു.
29  പേർക്കാണ് 
മാവൂർ പാറമ്മലിലുള്ള മാസ്റ്റേഴ്സ് ബിൽഡിംഗ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രഥമ സ്കോളർഷിപ്പ് നൽകിയത്. 

എൽപി, യുപി, ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകിയത്.
"ജിറാഫ് "മാനേജിംഗ് ഡയറക്ടർ ബസന്ത് രാഘവൻ , കേരള സ്റ്റേറ്റ് സർവീസ് പെൻണേഴ്സ്  യൂണിയൻ ജില്ലാ രക്ഷാധികാരി
വി.എൻ കൃഷ്ണൻ മാസ്റ്റർ,
ജില്ലാ ജോ: സെക്രട്ടറി
വീരാൻകുട്ടി വി, റിട്ട: ഹയർ സെക്കണ്ടറി അധ്യാപകൻ എൻ രാമചന്ദ്രൻ മാസ്റ്റർ, വിച്ചാവ  എന്നിവർ ആശംസകൾ നേരുകയും സ്കോളർഷിപ്പ് വിതരണം നിർവ്വഹിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post