Trending

കെ എം കെ വെള്ളയിൽ അനുസ്മരണ സമ്മേളനം ഓഗസ്റ്റ് 30ന് കോഴിക്കോട്ട് നടക്കും

കെ എം കെ വെള്ളയിൽ അനുസ്മരണ സമ്മേളനം
ഓഗസ്റ്റ് 30ന് കോഴിക്കോട്ട് നടക്കും


ഇശലിന്റെ സുൽത്താൻ മാപ്പിളപ്പാട്ട് രംഗത്ത് ഇന്ത്യ ക്കകത്തും വിദേശത്തും പ്രശസ്തനായ അന്തരിച്ച കെ എം കെ വെള്ളയിലിന്റെ അനുസ്മരണ സമ്മേളനം ഓഗസ്റ്റ് 30 ന് വൈകുന്നേരം 6 മണിക്ക് കോഴിക്കോട്ട് കെ പി കേശവമേനോൻ ഹാളിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഡോ എം പി അബ്ദുസമദ് സമദാനി എം പി നിർവഹിക്കും. ശ്രീ എം കെ രാഘവൻ എം പി മുഖ്യാതിഥിയായിരിക്കും. ഡോ: എം കെ മുനീർ എം എൽ എ, ശ്രീ അഹമ്മദ് ദേവർ കോവിൽ എം എൽ എ, അഡ്വ പി ടി എ റഹീം എം എൽ എ, മുൻ എം എൽ എ ശ്രീ പുരുഷൻ കടലുണ്ടി,ബിജെപി മുൻ സ്ഥാന പ്രസിഡന്റ് ശ്രീ കെ സുരേന്ദ്രൻ എന്നിവർ അനുസ്മര പ്രഭാഷണം നടത്തും.ശ്രീ പി.എ ഹംസ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഓർമയിലെ കെ എം കെയെ അവതരിപ്പിച്ചു കൊണ്ട് ശ്രീ എൻ സി അബൂബക്കർ, അഡ്വ പി എം ഹനീഫ്,ഡോ കെ മൊയ്‌തു, സലാം ഫോക്കസ്,പി എ ബി അച്ചനമ്പലം,ഫൈസൽ എളേറ്റിൽ, ഒ എം കരുവാരക്കുണ്ട്,പക്കർ പന്നൂർ, ബാപ്പു വെള്ളിപറമ്പ്,ഫിറോസ് ബാബു, സുബൈദ കല്ലായി എന്നിവർ വേദിയിലെത്തും. പരിപാടിക്കിടയിൽ കെ എം കെ യുടെ ഇശലുമായി വരുന്ന പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ എം എ ഗഫൂർ, അഷറഫ് കൊടുവള്ളി, മുന്ന മുജീബ്, ഷഹജ മലപ്പുറം, ജസ്‌ല വയനാട്, തീർത്ഥ സത്യൻ, തൻഹ ഉമ്മർ മൊഞ്ചുള്ള മാപ്പിളപ്പാട്ടുകൾ അവതരിപ്പിക്കും. ഏവരെയും ഓഗസ്റ്റ് 30 ശനിയാഴ്ച 6 മണിക്ക് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള കെ പി കേശവമേനോൻ ഹാളിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

എൻ ബഷീർ മാസ്റ്റർ 
ജനറൽ കൺവീനർ

Post a Comment

Previous Post Next Post