ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സുമായി പുല്ലുംകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ (PURA)
രാമനാട്ടുകര: ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പുല്ലുംകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ (പുര) ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രദേശത്ത് അടുത്തിടെ നടന്ന ലഹരി വേട്ടയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.
പുല്ലുംകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അലവിക്കുട്ടി കള്ളിയൻ അദ്ധ്യക്ഷത വഹിച്ച പരിപാടി, രാമനാട്ടുകര നഗരസഭ16-ാം ഡിവിഷൻ കൗൺസിലർ ബിന്ദു അറമുഖൻ ഉദ്ഘാടനം ചെയ്തു. ഫറോക്ക് പോലീസ് ബീറ്റ് 5-ൻ്റെ ചുമതലയുള്ള എ.എസ്.ഐ. അബ്ദുൾ റഹീം, ലഹരി നിർമ്മാർജ്ജന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ.കെ. അബ്ദുൽ ലത്തീഫ് എന്നിവർ ക്ലാസുകൾ നയിച്ചു. ലഹരിയുടെ ഉപയോഗം സമൂഹത്തിൽ, പ്രത്യേകിച്ച് യുവതലമുറയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവർ വിശദീകരിച്ചു.
പി.എച്ച്.സി. റസിഡൻ്റ്സ് പ്രസിഡൻ്റ് സൈതലവി മാസ്റ്റർ ആശംസകൾ നേർന്നു. പുര സെക്രട്ടറി സുനിൽകുമാർ പരിയാപുറത്ത് സ്വാഗതവും, ട്രഷറർ സിദ്ധീഖ്
Tags:
Kozhikode News