Trending

റബീഉൽ അവ്വൽ പ്രോഗ്രാമുകൾ മഹല്ലുകളിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടം നൽകരുത് മജ്ലിസ് ശൂറാ കൗൺസിൽ

റബീഉൽ അവ്വൽ പ്രോഗ്രാമുകൾ മഹല്ലുകളിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടം നൽകരുത്
മജ്ലിസ് ശൂറാ കൗൺസിൽ

മജ്ലിസ് കാമ്പസ് പുവ്വാട്ടുപറമ്പ്

മനുഷ്യനന്മയും സമുദായ ഏകീകരണവും ആർജ്ജിക്കേണ്ട റബീഉൽഅവ്വൽ നബിദിനാചരണം അനൈക്യത്തിനും പരസ്പര കലഹത്തിനും ഇടയാകരുതെന്നും പ്രവാചക പ്രകീർത്തന സദസ്സുകൾ ഉമ്മത്തിൻ്റെ ഐക്യത്തിൻ്റെയും മാനവിക സൗഹൃദത്തിൻ്റെയും സന്ദേശമാണു നൽകേണ്ടതെന്നും മജ്ലിസ് 5 GC'ഏഴാം ശൂറാ കൗൺസിൽ അഭിപ്രായപ്പെട്ടു
മുസ്ലിം സമുദായത്തിൻ്റെ ഐക്യം സുപ്രദാനമായ ഈ സന്ദർഭത്തിൽ മഹല്ലുകളിൽ അഭിപ്രായവ്യത്യാസം മുൻകൂട്ടി കാണുന്ന പക്ഷം വാശി പിടിച്ച് പരിപാടികൾ നടത്തി സമുദായ ത്തിന് അപമാനം വരുത്തരുതെന്നും 'സമന്വയത്തിൻ്റെയും മസ്ലഹത്തിൻ്റെയും വഴികൾ സ്വീകരിക്കണമെന്നും ശുറാ കൗൺസിൽ മഹല്ല് ഭാരവാഹികളോടും മതസംഘടനാ നേതൃത്തോടും അഭ്യർഥിച്ചു.
കോഴിക്കോട് ഖാസി സയ്യിദ് നാസർ ഹയ്യ് തങ്ങൾ ശുറാ കൗൺസിൽ ഉൽഘാടനം ചെയ്തു. ' മജ്ലിസ് ജനറൽ സെക്രട്ടറി ഡോ'ഖാസിമുൽ ഖാസിമി അദ്ധ്യക്ഷനായിരുന്നു.
നാസർ നദ് വി കത്തർ പ്രവാചക സന്ദേശം അകം പൊരുൾ വിഷയം അവതരിപ്പിച്ചു
കെ.പി കോയ, എം സി സൈനുദ്ധീൻ, എം ഉമ്മർ ഹാജി, ഹംസ പെരിങ്ങളം, സുബൈർ, സാബിർ ഖാസിമി,വി.പി വീരാൻ കോയ ഹാജി, മരക്കാർ ഹാജി, അബ്ദുറഹ്മാൻ ഹാജി, ഹമീദ് വെള്ളിപ്പറമ്പ് മുസക്കോയ ഹാജി, കരിപ്പാൽ അബ്ദുറഹ്മാൻ ഹാജി സ്വാഗതവും നാസർ ഖാൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post