Trending

സ്വാതന്ത്ര്യ ദിനത്തിൽ നാളെ നാലിടത്ത് ഹോപ്പിന്റെ രക്തദാന ക്യാമ്പ്

സ്വാതന്ത്ര്യ ദിനത്തിൽ നാളെ നാലിടത്ത് ഹോപ്പിന്റെ രക്തദാന ക്യാമ്പ്

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, ഇഖ്റ ഹോസ്പിറ്റൽ, ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ്, വടകര സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പ് നടത്തുന്നു..
ഹോപ്പ് വനിതാ വിംഗിന്റെ നേതൃത്വത്തിലാണ് ഗവ. മെഡിക്കൽ കോളേജിലെ രക്തദാന ക്യാമ്പ്.. പൊതുവെ രക്തദാന രംഗത്ത് പിന്നോട്ടുള്ള സ്ത്രീകളെ കൂടി രക്തദാന പുണ്യകർമത്തിലേക്ക് കൊണ്ടുവരിക എന്ന ഹോപ്പിന്റെ തീരുമാനത്തിന്റെ ഭാഗമാണിത്..

Post a Comment

Previous Post Next Post