Trending

സീതി സാഹിബ്‌ ലൈബ്രറി നടത്തുന്ന സ്വാതന്ത്ര്യ സമര --മലബാർ സമര ചരിത്ര പുസ്തക പ്രദർശനം ജസ്റ്റിസ് കെ ടി നിസാർ അഹമ്മദ് സന്ദർശിച്ചു

സീതി സാഹിബ്‌ ലൈബ്രറി നടത്തുന്ന സ്വാതന്ത്ര്യ സമര --മലബാർ സമര ചരിത്ര പുസ്തക പ്രദർശനം ജസ്റ്റിസ് കെ ടി നിസാർ അഹമ്മദ് സന്ദർശിച്ചു 
 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ലൈബ്രറിയിൽ നടക്കുന്ന സ്വാതന്ത്ര്യ സമര --മലബാർ സമര ചരിത്ര പുസ്തകങ്ങളുടെ പ്രദർശനം ( തലശ്ശേരി)ജില്ലാ ജഡ്ജി കെ ടി നിസാർ അഹമ്മദ് സന്ദർശിച്ചു.
 സീതി സാഹിബ് കൾച്ചറൽ സെന്റർ നടത്തിയ "മെറിറ്റ് ഈവ് 25 "പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സൗത്ത് കൊടിയത്തൂർഎ
 യു പി സ്കൂളിൽ പഠിച്ച അദ്ദേഹം,തന്റെ  പഠനകാലവും പഠനത്തിൽ ഉണ്ടായ വഴിത്തിരിവുകളും എല്ലാം സരസമായി അവതരിപ്പിച്ചു. ലക്ഷ്യബോധത്തോടെ മുന്നേറിയാൽ, ദൈവീക സഹായമുണ്ടായാൽ എല്ലാ രംഗത്തും നമുക്ക് മുന്നിലെത്താം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
 മലബാർ സമരകാലത്തെ ചരിത്രവും സമരത്തിന് നേതൃത്വം നൽകിയതും പിന്തുണച്ചുവരുമായ ആൾക്കാരുടെ ചരിത്രരേഖകളും മുസ്ലിം പണ്ഡിതന്മാരുടെ പങ്കാളിത്തവും വരച്ചുകാട്ടുന്നതാണ് പ്രദർശനം. ഓരോ പണ്ഡിതനും ആ നാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട നേതാവായിരുന്നു. എല്ലാവരും മതമൈത്രിയെ ഉയർത്തി കാണിച്ചുകൊണ്ടാണ് അധിനിവേശ ശക്തികൾക്കെതിരെ പോരാടിയത്. കൊടിയത്തൂരുമായി അഭേദ്യ ബന്ധമുള്ള മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മുതൽ മൗലാന മുഹമ്മദലി, മൗലാന അബുൽ കലാം ആസാദ് തുടങ്ങി, സ്വാതന്ത്ര സമര ചരിത്രത്തിലെ ജീവനാഡിയായ മഹാത്മജി,ജവഹർലാൽ നെഹ്റു,സരോജിനി നായിഡു,അതിർത്തി ഗാന്ധി തുടങ്ങിയ സേനാനികളെയും  ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.
 അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം വൈകുന്നേരം 4:30 മുതൽ 6: 30 വരെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും കാണാവുന്നതാണ്. കൊടിയത്തൂരിന്റെ ചരിത്രം പ്രത്യേകമായി പഠിക്കാൻ ആഗ്രഹിക്കുന്ന ഗവേഷകർക്ക് അതിനുള്ള അവസരം ഒരുക്കി കൊടുക്കുന്നുണ്ട്. കൊടിയത്തൂരിലെയും പരിസരപ്രദേശത്തുള്ളവരിലെയും ഗ്രന്ഥകർത്താക്കളുടെ ഒട്ടുമിക്ക പുസ്തകങ്ങളും ലൈബ്രറി ശേഖരിച്ച് ഒരു അലമാരിയിൽ പ്രത്യേകം നമ്പർ ചേർത്ത് വെച്ചിട്ടുണ്ട്
 ഇപ്പോൾ അത്തരം പുസ്തകങ്ങൾ 400 ഓളം  ആയിട്ടുണ്ട്. ലൈബ്രറിയിൽ മൊത്തം ഏഴായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. പ്രദർശനം കാണാനും ലൈബ്രറി സന്ദർശിക്കാനും ഏവരെയും കമ്മിറ്റി സ്വാഗതം ചെയ്യുന്നു.

Post a Comment

Previous Post Next Post