ഓട്ടോ ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കണം: എസ്.ടി.യു
കോഴിക്കോട്: ഇന്ധന വിലയിൽ ഉണ്ടായ അനിയന്ത്രിതമായ വർദ്ധനവിൽ നിന്നും ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ മേഖലയെയും തൊഴിലാളികളേയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് മോട്ടോർ ആൻ്റ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന കൗൺസിൽ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. മൂന്ന് വർഷം മുന്നേ വരുത്തിയ ചെറിയ ചാർജ്ജ് വർദ്ധനവിൽ ആണ് ഇപ്പോഴും ഈ വിഭാഗം വാഹനങ്ങൾ യാത്ര നടത്തുന്നത്. എന്നാൽ നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വലിയ തോതിൽ വില വർദ്ധിക്കുകയും സ്‌പെയർ പാർട്സുകൾക്ക് വൻ തോതിൽ വില വർദ്ധിക്കുകയും ചെയ്തതോടെ ഈ വിഭാഗം തൊഴിലാളികൾ വലിയ പ്രയാസത്തിലാണ്. ഈ വിഭാഗം വാഹനങ്ങൾക്ക് ഇന്ധനം സബ്സിഡി നിരക്കിൽ നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ഓട്ടോകൾക്ക് സർവ്വീസ് റോഡിലൂടെ വൺവെയിൽ കൂടുതൽ ദൂരം ഓടുന്നത് ഒഴിവാക്കാനൂം വിവിധ ഭാഗങ്ങളിൽ നില നിൽക്കുന്ന ഓട്ടോ ടാക്സി സ്റ്റാൻഡ് പ്രശ്നങ്ങളിൽ അധികാരികൾ തൊഴിലാളി പക്ഷ നിലപാടുകൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുള്ള ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് വി. എ.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ്.ടി.യൂ സംസ്ഥാന ഭാരവാഹികളായ ഷരീഫ് കൊടവഞ്ചി,വല്ലാഞ്ചിറ അബ്ദുൽ മജീദ്, എൻ.കെ.സി ബഷീർ സംസാരിച്ചു.സംസ്ഥാന
വൈസ് പ്രസിഡൻ്റ് അഷ്റഫ് എടനീർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വി.എ.കെ തങ്ങൾ (പ്രസിഡണ്ട്)യു. എ ഗഫൂർ (ജന.സെക്രട്ടറി)സുബൈർ മാര (ട്രഷറർ),തെക്കത്ത് ഉസ്മാൻ, സി.ഉമ്മർ,ടി.എ ഷാജഹാൻ, ഹാരിസ് ബോവിക്കാനം,സലീം പാലക്കൽ,കെ.പി.സി ഷുക്കൂർ,മൊയ്തീൻകുട്ടി എന്ന മോൻ, അടുവണ്ണി മുഹമ്മദ്,ആസിഫ് ആലുങ്ങൽ (വൈ. പ്രസിഡണ്ട്മാർ)അലി മൊറയൂർ,നീറ്റുകാട്ടിൽ മുഹമ്മദാലി,മൊയ്തീൻകുട്ടി പട്ടാമ്പി,അബ്ദുൽ സലീം കുന്നമ്പത്ത് ,രജീഷ് അലി മേപ്പാടി ,സലീം അന്താരത്തിൽ, മജീദ് വടകര,ബുഷൈർ അരീക്കോട്,അൻസാർ തിരുവനന്തപുരം (സെക്രട്ടറിമാർ) താജുദ്ദീൻ കോട്ടയം, സൈതലവി ഒറ്റപ്പാലം,അഷ്റഫ് മുതലപ്പാറ,റിയാസ് അരീക്കാട്, ഇ.അബ്ദു റാസിഖ്,മുനവ്വർ വയനാട് (സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു