Trending

നാവായിക്കുളം മലയാളവേദിയുടെ പ്രതിമാസ കൂട്ടായ്മയിൽ സുഗുതൻകല്ലമ്പലത്തിന്റെ 'മാഷ്' പ്രകാശനം ചെയ്തു

നാവായിക്കുളം മലയാളവേദിയുടെ പ്രതിമാസ കൂട്ടായ്മയിൽ സുഗുതൻകല്ലമ്പലത്തിന്റെ 'മാഷ്' പ്രകാശനം ചെയ്തു


നാവായിക്കുളം: നാവായിക്കുളം മലയാളവേദിയുടെ 228-ാമത് പ്രതിമാസ സാംസ്‌കാരിക കൂട്ടായ്മയിൽ സുഗുതൻകല്ലമ്പലത്തിന്റെ പുതിയ കഥാ സമാഹാരമായ 'മാഷ്' പ്രകാശനം ചെയ്തു. ചടങ്ങിൽ എ. വി. ബഹുലേയൻ പുസ്തകം പ്രിൻസ് നാവായികുളത്തിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ഓരനെല്ലൂർ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഉബൈദ് കല്ലമ്പലം, രാമചന്ദ്രൻ കരവാരം, പ്രഭിത്ത് എസ്, ആര്യ സുരേഷ്, ഡോ. അശോക്, രാജദേവ്, ശ്രീകണ്ഠൻ കല്ലമ്പലം, ജയൻ റാം ജോയ്, വിശ്വ തിലകൻ, അതുൽ നാവായിക്കുളം തുടങ്ങിയ സാഹിത്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

Post a Comment

Previous Post Next Post