പ്രശാന്തിന് ഒരു കൈത്താങ്ങ്: കരൾ മാറ്റിവെക്കാൻ 40 ലക്ഷം തേടുന്നു
ചെറൂപ്പ മലപ്പുറം:
ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചെറൂപ്പ, മലപ്പുറം കല്ലുള്ള തൊടിയിലെ പ്രശാന്ത് (40) കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കരൾ മാറ്റിവെച്ചാൽ മാത്രമേ പ്രശാന്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കൂ എന്ന് ഡോക്ടർമാർ അറിയിച്ചു.
ശസ്ത്രക്രിയക്കും തുടർന്നുള്ള ചികിത്സക്കുമായി ഏകദേശം 40 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. നിർധനരായ പ്രശാന്തിന്റെ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. "പലതുള്ളി പെരുവെള്ളം, ഒരു കൈത്താങ്ങ്" എന്ന പേരിൽ ആരംഭിച്ച ഈ കൂട്ടായ്മ പ്രശാന്തിന്റെ ജീവൻ രക്ഷിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.
സഹായം നൽകാൻ താൽപ്പര്യമുള്ളവർക്ക് ജനകീയ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. പ്രശാന്തിന്റെ ചികിത്സാ ചിലവുകൾക്കായി നിങ്ങളുടെ സഹായവും സഹകരണവും കമ്മിറ്റി പ്രതീക്ഷിക്കുന്നു.
Tags:
Peruvayal News


