Trending

പെരുമണ്ണയിൽ കാളപൂട്ട് മത്സരം ഈ ഞായറാഴ്ച

പെരുമണ്ണയിൽ കാളപൂട്ട് മത്സരം ഈ ഞായറാഴ്ച


പെരുമണ്ണ, ജൂലൈ 25, 2025 – മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി പെരുമണ്ണ മുല്ലമണ്ണ് ജനകീയ കാളപൂട്ട് കമ്മിറ്റിയും പെരുമണ്ണ ഗ്രാമപഞ്ചായത്തും ചേർന്ന് കാളപൂട്ട് മത്സരം സംഘടിപ്പിക്കുന്നു. ഈ വരുന്ന ജൂലൈ 27 ഞായറാഴ്ച രാവിലെ മുതൽ പെരുമണ്ണ മുല്ലമണ്ണ കാളപൂട്ട് കണ്ടത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, അഞ്ചാം വാർഡ് മെമ്പർ കെ.കെ. ഷമീർ, കമ്മിറ്റി അംഗങ്ങളായ തട്ടൂർനാരായണൻ, ശശി ചെനപ്പാറക്കുന്ന്, പി.എൻ.പി. ഷൗക്കത്തലി എന്നിവർ അറിയിച്ചതാണിക്കാര്യം. മത്സരത്തിലേക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post