അങ്കണവാടി കെട്ടിട ഉദ്ഘാടനം
പെരുവയൽ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ ചാത്തമ്പത്ത് അംഗനവാടി കെട്ടിട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം കെ സുഹറാബി രക്ഷിതാക്കൾ സമ്മാനിച്ച ഉപകരണങ്ങൾ ഏറ്റുവാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അനീഷ് പാലാട്ട്, ഷാഹിന സലാം, വാർഡ് മെമ്പർമാരായ സുസ്മിത വിത്താരത്ത്, എംപി സലീം, സിഡിപിഒ ജയശ്രീ, സൂപ്പർവൈസർമാരായ ഷീജ പീറ്റർ, ബബിത,എൻ കെ മൊയ്തീൻ, എ എം സൈതലവി, ബാലകൃഷ്ണൻ പാലാട്ട്, സി എൻ രവി , കൃഷ്ണ പ്രസംഗിച്ചു.
Tags:
Peruvayal News


