Trending

കെ.ദാമോദരൻ അനുസ്മരണത്തിൻ്റെ ഭാഗമായി സംവാദം സംഘടിപ്പിച്ചു.

കെ.ദാമോദരൻ അനുസ്മരണത്തിൻ്റെ ഭാഗമായി
സംവാദം സംഘടിപ്പിച്ചു.


കെ.പി. ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ നേതൃത്വത്തിൽ കെ.ദാമോദരൻ അനുസ്മരണത്തിൻ്റെ ഭാഗമായി "ഇന്ത്യൻ ദേശീയതയെ ഹിന്ദുത്വ ദേശീയത വിഴുങ്ങുമ്പോൾ " എന്ന വിഷയത്തെ ആസ്പദമാക്കി ഷാജു പുനത്തിൽ സംസാരിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.


ചർച്ചയിൽ ടി.പി. രാമചന്ദ്രൻ, എം.കെ.ജനാർദ്ദനൻ, ഓ.കെ. ചന്ദ്രൻ, വിജീഷ്.കെ, കൃഷ്ണൻകുട്ടി. കെ, ടി.വി. ജി, ടി.എം.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ചർച്ചയ്ക്ക് വിഷയാവതാരകൻ ഷാജു പുനത്തിൽ മറുപടി പറഞ്ഞു. വായനശാല ജോ:സെക്രട്ടറി സി.ഷാജു സ്വാഗതവും, വായനശാല സെക്രട്ടറി വിശ്വനാഥൻ. ഇ. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post