Trending

വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് ചെടി പോലീസ് പിടികൂടി

വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് ചെടി പോലീസ് പിടികൂടി


പെരുമണ്ണ : വീടിൻ്റെ ടെറസിൽ വളർത്തിയ കഞ്ചാവ് ചെടി പൊലീസ് പിടികൂടി.  
പെരുമണ്ണ പൊയിൽതാഴത്ത് കളരിപറമ്പിൽ വാടകക്ക് താമസിക്കുന്ന പെരുവയൽ മലയിൽ കൂടത്തിങ്ങൽ എൻ പി ഷഫീഖ് (27) ന്റെ 
വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് ചെടിയാണ് പിടികൂടിയത്.
പിടിച്ചെടുത്ത കഞ്ചാവ് ചെടിക്ക് ഏഴ് അടിയിലധികം പൊക്കമുണ്ട്.
റബ്ബറിന്റെ ചെറിയ കൊട്ടയിൽ മണ്ണിട്ട് വളർത്തിയ ചെടി മൂപ്പെത്താറായിട്ടുണ്ട്. ഡാൻസെഫിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ (വെള്ളിയാഴ്ച) രാത്രി 10 മണിയോടെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ  ബോസിൻ്റെ നിർദ്ദേശത്തിൽ എസ് ഐ  കെ അബ്ദുറഹിമാൻ, എ എസ് ഐ അനീഷ് മൂസാൻ വീട്, സുനോജ് കാരയിൽ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തിയത്. 
ഡാൻസഫ് സംഘത്തെ കണ്ട പ്രതി വീടിൻ്റെ പിൻവശത്ത് കൂടി രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ
പന്തീരാങ്കാവ് പൊലീസ് സബ് ഇൻസ്പെക്ടർ പ്രശാന്ത്‌, എസ് സി പി ഒ മാരായ പ്രമോദ്, മനാഫ് എന്നിവരടങ്ങിയ സംഘം കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post