കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ യജ്ഞവുമായി ഹിമായത്തുൽ ഇസ്ലാം സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ.
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ നേതൃത്വത്തിൽ, മഴക്കാല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കുതിരവട്ടം ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. സ്കൂളിലെ 90-ഓളം എൻ.എസ്.എസ് വോളണ്ടിയർമാർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ആശുപത്രിയിലെ ജീവനക്കാരും മറ്റ് വളണ്ടിയർമാരും വിദ്യാർത്ഥികൾക്കൊപ്പം ശുചീകരണത്തിൽ പങ്കെടുത്തു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നഴ്സിംഗ് സൂപ്രണ്ട് ബിന്ദു നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ടി.പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
Tags:
Kozhikode News



