പതിറ്റാണ്ടുകൾക്കിപ്പുറം പ്രിയ ഗുരുനാഥൻ മാർക്ക് സ്നേഹാദരമൊരുക്കി എ ഐ സി മെമ്മറീസ്
മുപ്പത് വർഷങ്ങൾക്കു മുൻപ് പാഴൂർ അൻസാറുൽ ഇസ്ലാം കോളേജിലെ 1994 -96 പ്രീഡിഗ്രി ബാച്ച് ക്ലാസിൽ തങ്ങൾക്ക് അറിവ് പകർന്നു നൽകിയ പ്രിയ ഗുരുനാഥന്മാർക്കൊപ്പം പ്രസ്തുത ബാച്ച് കൂട്ടായ്മയായ എ ഐ സി മെമ്മറീസ് അംഗങ്ങൾ മൂന്നു പതിറ്റാണ്ടിനു ശേഷം തങ്ങളുടെ പഴയ ക്ലാസ് റൂമിൽ ഒത്തുചേർന്നത് വികാര നിർഭരമായ നിമിഷങ്ങൾക്ക് സാക്ഷികളായി
പാഴൂർ അൻസാറുൽ ഇസ്ലാം മദ്രസ ഹാളിൽ എ ഐ സി മെമ്മറീസ് ചെയർമാൻ കലാം മാസ്റ്റർ മാവൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രമുഖ എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ടി പി ചെറൂപ്പ ഉദ്ഘാടനം ചെയ്തു. കബീർ അസഹരി ഉസ്താദ് പ്രാർത്ഥന നിർവഹിച്ചു പ്രോഗ്രാം കോർഡിനേറ്റർ ഫർഹത്ത് പാഴൂർ സ്വാഗതവും കൺവീനവർ മുഷ്താഖ് ടി പി ആമുഖഭാഷണവും നിർവഹിച്ചു. പൂർവ്വ അധ്യാപകരായ റസാക്ക് മാസ്റ്റർ, ഗഫൂർ മാസ്റ്റർ,ബഷീർ മാസ്റ്റർ മാനേജ്മെന്റ് പ്രതിനിധികളായ കാക്കുളങ്ങര ഉസ്താദ്,അബ്ദുല്ല മാസ്റ്റർ, ഇ അബ്ദുറഹ്മാൻ, മൊയ്തീൻ മാസ്റ്റർ , എ ഐ സി മെമ്മറീസ് സ്ഥാപകയും വനിതാ വിങ്ങ് അധ്യക്ഷയുമായ സെക്കീന ഇബ്രാഹിം എന്നിവർക്കുള്ള ആദരവും അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടു, എൽ എസ് എസ്,യു എസ് എസ് തുടങ്ങിയ പരീക്ഷകളിലെ വിജയികൾക്കുള്ള അനുമോദനവും എ ഐ സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഈ കഴിഞ്ഞ റമദാൻ മാസത്തിൽ നടന്ന ഖുർആൻ പാരായണ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ വിജയിയായ കലാം മാസ്റ്റർ മാവൂർ, വനിതാ വിഭാഗത്തിലെ വിജയിയായ സാബിറ കട്ടാങ്ങൽ എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു. റസാഖ് മാസ്റ്റർ, ബഷീർ മാസ്റ്റർ ഗഫൂർ മാസ്റ്റർ, കാക്കുളങ്ങര ഉസ്താദ്, അബ്ദുള്ള മാസ്റ്റർ മൊയ്തീൻ മാസ്റ്റർ,റഫീഖ് കുളിമാട്, ലത്തീഫ് മാസ്റ്റർ ഊർക്കടവ്, നൗഷാദ് കൽപള്ളി, സൽമാൻ പാറമ്മൽ,റഫീഖ് കുറ്റിക്കടവ്, സലാം പനങ്ങോട്, യൂനുസ്, അസ്സൈൻ, ഉമൈബാനു, സെക്കീന ഇബ്രാഹിം, സാബിറ കട്ടാങ്ങൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.എ ഐ സി ഗൾഫ് വിങ്ങ് കോർഡിനേറ്റർ നാസർ കുറ്റിക്കടവ് നന്ദി പ്രകാശനം നിർവഹിച്ചു.
Tags:
Mavoor News