Trending

ന്യൂ ഇന്ത്യ ലിറ്റിറസി പ്രോഗ്രാം ഉദ്ഘാടനവും എൻ എസ് എസ് വളണ്ടിയർമാർക്കുള്ള പരിശീലനവും സംഘടിപ്പിച്ചു

ന്യൂ ഇന്ത്യ ലിറ്റിറസി പ്രോഗ്രാം ഉദ്ഘാടനവും എൻ എസ് എസ് വളണ്ടിയർമാർക്കുള്ള പരിശീലനവും സംഘടിപ്പിച്ചു


പന്തീരങ്കാവ് :
പി വി എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ എസ് എസ്സിന്റെയും ജില്ലാ സഹകരണ ബാങ്ക് ലിമിറ്റഡുമായും സഹകരിച്ച് "ഉല്ലാസ്" ന്യൂ ഇന്ത്യ ലിറ്റിറസി പ്രോഗ്രാമിൻ്റെ മൂന്നാംഘട്ടം ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ക്യാപ്റ്റൻ പി സി ദേവരാജ്  നിർവഹിച്ചു. 
ചടങ്ങിൽ  കൊമേഴ്‌സ് വിഭാഗം മേധവി രാജൻ മലയിൽ അധ്യക്ഷനായി.
കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ശാസ്ത പ്രസാദ് വിഷയാവതരണം നടത്തി.
ചടങ്ങിൻ്റെ ഭാഗമായി  എൻ എസ് എസ് വോളൻ്റിയർമാർക്കുള്ള പരിശീലനവും 
ടീഷർട്ടുകൾ, ബാഡ്ജുകളുടെ വിതരണവും നടന്നു.
വൈസ് പ്രിൻസിപ്പൽ അമ്പിളി
കെ, മാനേജ്മെന്റ്  പ്രതിനിധി ശങ്കർഷ്,
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സഞ്ജുഷ വി, എൻ എസ് എസ് ലീഡർ ആദിത് ചന്ദ്ര എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post