തരിയോട് പഞ്ചായത്തിൽ ഊരുത്സവം സംഘടിപ്പിച്ചു
ചെന്നലോട്: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഗോത്ര തനിമയും സംസ്കാരവും പ്രതിഫലിക്കുന്ന രീതിയിൽ തരിയോട് പഞ്ചായത്തിലെ ഉന്നതികളിൽ ഊരുൽസവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സി വിനീഷ പദ്ധതി വിശദീകരണം നടത്തി. പരിപാടിയുടെ ഭാഗമായി തനത് കലാപരിപാടികളുടെ അവതരണം, പഠന ക്ലാസുകൾ, ഉന്നതികളിലെ വികസന വിഷയങ്ങൾ സംബന്ധിച്ച ചർച്ച എന്നിവയും നടന്നു. സോഷ്യൽ വർക്കർ വിജയലക്ഷ്മി, സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർ യുഎ ധന്യ, ഊരുമൂപ്പൻ രാമൻ മടത്തുവയൽ, ട്രൈബൽ പ്രമോട്ടർ ഓ കെ ധനിഷ, പുഷ്പ മടത്തുവയൽ തുടങ്ങിയവർ സംസാരിച്ചു. ട്രൈബൽ പ്രൊമോട്ടർ എം വി വിശ്വന്ത് സ്വാഗതവും ഉണ്ണി മടത്തുവയൽ നന്ദിയും പറഞ്ഞു..
Tags:
Kerala News