ഡയാലിസിസ് ഫ്രീ വില്ലേജ്,
വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി.
പിണങ്ങോട്: ജീവിത ശൈലി രോഗങ്ങള്‍ കൂടി വരികയും സമൂഹത്തില്‍ വൃക്കകൾ തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുക, ഡയാലിസിസ് ചെയ്യുന്നവർ ഇല്ലാത്ത ഗ്രാമം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് പീസ് വില്ലേജ് ഡയാലിസിസ് സെൻ്ററും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സംയുക്തമായി സൗജന്യ വൃക്കരോഗ നിർണയക്യാമ്പ് നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും പീസ് വില്ലേജ് കമ്മിറ്റി പ്രസിഡൻ്റുമായ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പീസ് വില്ലേജ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സദ്റുദ്ദീൻ വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് വർദ്ധിച്ച് വരുന്ന വൃക്ക സംബന്ധമായ അസുഖങ്ങളുടെ കാരണവും പരിഹാരമാർഗ്ഗവും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്സും നടന്നു.
ചടങ്ങിൽ പീസ് വില്ലേജ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ മുസ്തഫ മാസ്റ്റർ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അൻവർ കെ.പി, ജാസിർ പാലക്കൽ, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഡയറക്ടർ രായിൻകുട്ടി നീറാട്, കോർഡിനേറ്റർ സജ്ജാദ്, വിവിധ പഞ്ചായത്ത് പീസ് വില്ലേജ് വെൽഫെയർ കമ്മിറ്റി പ്രസിഡൻ്റുമാരായ നാസർ തുർക്കി വെങ്ങപ്പള്ളി, കെ.ടി കുഞ്ഞബ്ദുള്ള പടിഞ്ഞാറത്തറ, ജനറൽ മാനേജർ ഹാരിസ് അരിക്കുളം, വിപിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു. കെസിയ മരിയ സ്വാഗതവും ഷാലുദ്ദീൻ ടി.ടി നന്ദിയും പറഞ്ഞു.
Tags:
Kerala News