Trending

പെരുവയലിലെ മനുഷ്യത്വം രാത്രിയുടെ മറവിലും സഹായഹസ്തവുമായി യുവാക്കൾ

പെരുവയലിലെ മനുഷ്യത്വം രാത്രിയുടെ മറവിലും സഹായഹസ്തവുമായി യുവാക്കൾ


പെരുവയൽ: പെരുവയൽ അങ്ങാടിയിൽ മഴവെള്ളം കെട്ടിനിന്ന ഭാഗത്തെ അപകടകരമായ കുഴിയിൽ വീണ് ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ തൽക്ഷണം സഹായവുമായി എത്തിയ നാല് യുവാക്കൾക്ക് നാടിന്റെ പ്രശംസ.


പെരുവയൽ ജുമാ മസ്ജിദിന് മുന്നിൽ രൂപപ്പെട്ട വലിയ കുഴിയിൽ വീണ പെരുവയൽ സ്വദേശി റഷീദ് പൊൻപറമ്മലിനാണ് പരിക്കേറ്റത്.
ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം നിറഞ്ഞിരിക്കുകയായിരുന്നു.


ഈ സമയം 
ഇരുചക്ര വാഹനവുമായി വരുമ്പോഴാണ് റഷീദ് കുഴിയിൽ വീണത്. നിസ്സാര പരിക്കുകളോടെ അദ്ദേഹത്തെ പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പെരുവയലിലെ സന്നദ്ധപ്രവർത്തകരായ പി കെ മുനീർ, ഷമീർ പി കെ, സിദ്ദീഖ് സുമോ, നൗഫൽ പൊൻപറ എന്നിവർ സ്ഥലത്തെത്തി. രാത്രിയുടെ തണുപ്പും മഴയുമൊന്നും ഇവരുടെ സന്നദ്ധതയ്ക്ക് തടസ്സമായില്ല. ഉടൻ തന്നെ കല്ലും മണ്ണും ഉപയോഗിച്ച് ഈ അപകടക്കുഴി മൂടാൻ അവർ മുന്നിട്ടിറങ്ങി. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും കാൽനടക്കാർക്കും ഇത് ഏറെ ഉപകാരപ്രദമായി.
അപകടം സംഭവിച്ചയുടൻ തന്നെ സ്വന്തം സുഖം പോലും മറന്ന് മറ്റൊരാളുടെ രക്ഷയ്ക്കെത്തിയ ഈ യുവാക്കളുടെ പ്രവൃത്തി പെരുവയലിൽ വലിയ മതിപ്പ് നേടികൊടുത്തു.

Post a Comment

Previous Post Next Post