Trending

മുഹമ്മദ് ഇർഷാദിൻ്റെ വിവാഹത്തോടനുബന്ധിച്ച് നന്മ കോരങ്ങാടിന് സഹായം നൽകി

മുഹമ്മദ് ഇർഷാദിൻ്റെ വിവാഹത്തോടനുബന്ധിച്ച് നന്മ കോരങ്ങാടിന് സഹായം നൽകി


കോരങ്ങാട്: നന്മ എക്സിക്യൂട്ടീവ് മെമ്പർ കെ.സി. റഷീദിൻ്റെ മകൻ മുഹമ്മദ് ഇർഷാദിൻ്റെ വിവാഹത്തോടനുബന്ധിച്ചുള്ള സന്തോഷം നന്മ ഭാരവാഹികളുമായി പങ്കുവെക്കുകയും, നന്മ കോരങ്ങാട്ട് നിർമ്മിക്കുന്ന ഡയാലിസിസ് സെൻ്ററിനുള്ള സഹായം നൽകുകയും ചെയ്തു.
കഴിഞ്ഞ 09-07-2025ന് കോരങ്ങാട് എം.പി. ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നന്മയുടെ വർക്കിംഗ് പ്രസിഡണ്ട് സയ്യിദ് കോയ തങ്ങൾക്ക് മുഹമ്മദ് ഇർഷാദ് സഹായം കൈമാറി. ചടങ്ങിൽ നന്മ ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട്, ട്രഷറർ ടി.പി. അബ്ദുൽ മജീദ്, കെ.വി. അബ്ദുൽ അസീസ്, കെ.സി. റഷീദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Post a Comment

Previous Post Next Post