Trending

ഒരുമ സ്വാശ്രയ സംഘത്തിൻ്റെ വാർഷിക കുടുംബ സംഗമം സ്പാർക്കിൾ 25 ശ്രദ്ധേയമായി

ഒരുമ സ്വാശ്രയ സംഘത്തിൻ്റെ വാർഷിക കുടുംബ സംഗമം സ്പാർക്കിൾ 25 ശ്രദ്ധേയമായി


പെരുവയൽ:
ഒരുമ സ്വാശ്രയ സംഘത്തിൻ്റെ വാർഷിക കുടുംബ സംഗമം "സ്പാർക്കിൾ - 25" ചെറൂപ്പ ബാങ്ക് ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ പരിപാടികളോടെ നടന്നു. പ്രസിഡൻ്റ് രൺദീപ് പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി രാജേഷ് ടി. പി ഉദ്ഘാടനം ചെയ്തു.


കഴിഞ്ഞ അധ്യയന വർഷത്തിലെ പ്ലസ് ടു, എസ്എസ്എൽസി, സിബിഎസ്ഇ, യുഎസ്എസ്, പിഎസ്സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, മിസ്റ്റർ കേരള റണ്ണർ അപ്പ് സുബ്രഹ്മണ്യനും സംഘത്തിൻ്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി.
തുടർന്ന് നടന്ന പേരൻ്റിംഗ് ക്ലാസ്സിൽ സബിന രൺദീപ് കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ അവതരിപ്പിച്ചു. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പരിപാടിയുടെ മാറ്റുകൂട്ടി.
ശ്രീജിത്ത്, വിമൽ ബാബു, ജയൻ പുൽപറമ്പിൽ, സജിത്ത് പി കെ, ബിജീഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൺവീനർ സന്തോഷ് പി എം സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിജീഷ് എം നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post