Trending

ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ്

ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് : ജി എച്ച് എസ് എസ് വാഴക്കാടിന് മിന്നുന്ന നേട്ടം



2024-25 വർഷത്തെ 40,000 രൂപയുടെ ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ് സ്വന്തമാക്കി ജി.എച്ച് എസ് എസ് വാഴക്കാടിലെ എട്ട് വിദ്യാർത്ഥികൾ സ്കൂളിൻ്റെ അഭിമാനമായി മാറി. ദേവിക സി ,നദ് വ , ഷസ , നിഷ്ന സലാം, മിൻഹ പി , മുഹമ്മദ് അമീൻ , മുഹമ്മദ് സയാൻ സി, ഷെസിൻ അലി എന്നിവരാണ് സ്കോളർഷിപ്പ് സ്വന്തമാക്കിയത്. മത്സര പരീക്ഷയ്ക്കൊപ്പം , മോക്ക് ഇൻ്റർവ്യുവിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് പ്രസ്തുത സ്കോളർഷിപ്പിന് ഇവർ അർഹരായത്. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ  ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ്പിനായി  മികച്ച പരിശീലനം നൽകിയിരുന്നു. മുഴുവൻ വിദ്യാർത്ഥികളേയും സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post