നവാവിൻ ഓൺലൈൻ വിദ്യാഭ്യാസ ചിത്രരചനാ മത്സരത്തിൽ ആമിർ ദിയാനും ഷാൻ മുഹമ്മദും ജേതാക്കളായി
കോഴിക്കോട്: നവാവിൻ ഓൺലൈൻ എഡ്യൂക്കേഷൻ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ 140-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആമിർ ദിയാൻ പി.കെ (ആയിഷ എൽ.പി സ്കൂൾ, ചെടിക്കുളം, കണ്ണൂർ) ലെവൽ വണ്ണിൽ വിജയിച്ചപ്പോൾ, ഇരിങ്ങല്ലൂർ സ്വദേശിയും സാവിയോ എച്ച്.എസ്.എസ് ദേവഗിരി സ്കൂളിലെ വിദ്യാർത്ഥിയുമായ ഷാൻ മുഹമ്മദ് ലെവൽ ടൂവിൽ വിജയം കൈവരിച്ചു.
Tags:
Kozhikode News