മദ്റസകൾ നാടിൻ്റെ വഴി വിളക്കുകൾ:
കെ.എൻ.എം മദ്റസ മാനേജ്മെൻറ് സംഗമം
കോഴിക്കോട്: സമകാലിക വെല്ലുവിളികളെ അതിജയിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിൽ മദ്റസകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും, അവ നാടിൻ്റെ വഴിവിളക്കുകളാണെന്നും കോഴിക്കോട് മുജാഹിദ് സെൻ്ററിൽ ചേർന്ന സൗത്ത് ജില്ലാ മദ്റസ മാനേജ്മെൻറ് സംഗമം അഭിപ്രായപ്പെട്ടു.
മദ്റസകളുടെ ശാക്തീകരണത്തിനായി കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ മദ്റസകളിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സംഗമം ചർച്ച ചെയ്തു.
കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല പ്രസിഡണ്ട് സി. മരക്കാർ കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം അധ്യക്ഷനായി. വിദ്യാഭ്യാസ ബോർഡ് അംഗങ്ങളായ ഷബീർ അലി കെ കെ വിഷയം അവതരിപ്പിച്ചു.ഡോ. യു.കെ മുഹമ്മദ് ഫാറൂഖി ചർച്ചകൾക്ക് നേതൃത്വം നൽകി.
Tags:
Kozhikode News