കർക്കടക മാസത്തിലെ എണ്ണതേച്ച് കുളിയും രാസ്നാദി പൊടി തിരുമ്മലും മാവൂരിൽനടന്നു.
മാവൂർ: പി.കെ.എം .എൻ . വി.എഫിൻ്റെ കോഴിക്കോട് ജില്ലാ ക്യാമ്പയിൻ്റെ ഭാഗമായി
കർക്കടക മാസത്തിലെ എണ്ണതേച്ച് കുളിയും രാസ്നാദി പൊടി തിരുമ്മലും മാവൂരിൽ നടന്നു. സിദ്ധമന കളരി മർമ്മ ഉഴിച്ചിൽ തെറാപ്പി സെൻ്ററിൻ്റെ കോമ്പൗണ്ടിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാക്ക് നിർവഹിച്ചു. ഏറ്റവും ചെലവ് കുറഞ്ഞ മനുഷ്യജീവൻ്റെ തന്നെ സംരക്ഷണമാണ് ഇങ്ങനെയുള്ള കളരി മർമ്മ ഉഴിച്ചിൽ തെറാപ്പി സെൻ്ററിലൂടെ നടത്തുന്നത്. ഇത്തരം പ്രസ്ഥാനം വരും തലമുറകൾക്ക് കൂടി ബോധ്യപ്പെടുത്തിക്കൊടുക്കൽ
കളരി ചികിത്സ കരുടെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ടി.യു സംസ്ഥാന പ്രവർത്തക സമിതിയംഗവും പി.കെ.എം.എൻ. വി.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.എം.സി അബൂബക്കർ കർക്കടക മാസ ക്യാമ്പയിൻ പ്രബന്ധം അവതരിപ്പിച്ചു. പാരമ്പര്യ വൈദ്യം പി.കെ.എം.എൻ. വി.എഫ് ( എസ്.ടി.യു )കുന്ദമംഗലം മണ്ഡലം രക്ഷാധികാരി സുബൈർ നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു.,പി.കെ.എം എൻ .വി.എഫ് (എസ്.ടി.യു) മലപ്പുറം ജില്ലാ പ്രസിഡണ്ട് കൊളമ്പലം മജിദ് വൈദ്യർ, മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ മുഖ്യാതിഥിയായി . ഉസ്താദ് കെ.പി.ഹസ്സൻകോയ ഗുരുക്കൾ, എസ്. ടി. യു മണ്ഡലം ജനറൽ സെക്രട്ടറി ഖമറുദ്ദീൻ എരഞ്ഞോളി,പി.കെ.എം. എൻ.വി. എഫ്. (എസ്.ടി.യു) ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. ഇബ്രാഹീം. ട്രഷറർ എ.എം. എസ് അലവി .ജില്ലാ സെക്രട്ടറി എം.വി ഷഹർ ബാനു.റസിയ മായങ്ങോട്ട്, സി.ഷബ്നം,ജിനേഷ് ജോർജ് ഗുരുക്കൾ, മുനീർ കുതിരാടം.റൂമാൻ കുതിരാടം., എസ്.ടി.യു - സി.ഐ.ടി.യു തൊഴിലാളികൾ എന്നിവർ പൊതു ക്യാമ്പയിനിൽ പങ്കാളികളായി.
Tags:
Mavoor News