കാനഡയിൽ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം
മലയാളി വിദ്യാര്‍ഥി മരിച്ചുകാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ശ്രീഹരിയുടെ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു.
ഹർവ്‌സ് എയർ പൈലറ്റ് സ്കൂളിലെ പൈലറ്റ് വിദ്യാർത്ഥിയായിരുന്നു ശ്രീഹരി. ടെക്ക് ഓഫ്, ലാൻഡിംഗ് പരിശീലനത്തിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. കാനഡയിലെ മാനിറ്റോബയിലെ സ്റ്റൈൻബാക്ക് സൗത്ത് എയർപോർട്ടിന് സമീപമാണ് അപകടം ഉണ്ടായത്.
Tags:
Latest News

