Trending

എൻ.എസ്.ഒയുടെ സർവ്വേ ബോധവൽക്കരണ യജ്ഞം കോഴിക്കോട്ട് ശ്രദ്ധ നേടി

എൻ.എസ്.ഒയുടെ സർവ്വേ ബോധവൽക്കരണ യജ്ഞം കോഴിക്കോട്ട് ശ്രദ്ധ നേടി


കോഴിക്കോട്: രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ നിർണായക വിവരങ്ങൾ ശേഖരിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻ.എസ്.ഒ) അതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സർവ്വേകളെക്കുറിച്ചുള്ള ബോധവൽക്കരണ യജ്ഞം സംഘടിപ്പിച്ചു.


കോഴിക്കോട് റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരായ ഷാനവാസ് എം.എം, ശ്രീജിത വി, ദിലീപ് എസ്. പൈ, പ്രവീഷ് പി.എം എന്നിവർ നേതൃത്വം നൽകി.


കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന ഈ ബോധവൽക്കരണ പരിപാടിയിൽ സർവ്വേകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ രാജ്യത്തിന്റെ പദ്ധതി രൂപീകരണത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദീകരിക്കപ്പെട്ടു.



സർവ്വേ സൂപ്പർവൈസർമാരും സർവ്വേ ന്യൂമറേറ്റർമാരും ഈ യജ്ഞത്തിൽ സജീവമായി പങ്കെടുത്തു. എൻ.എസ്.ഒയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post