Trending

ഈസ്റ്റ് മലയമ്മയിൽ SSLC, +2 വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും

ഈസ്റ്റ് മലയമ്മയിൽ SSLC, +2 വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും


മാവൂർ: 
ഈസ്റ്റ് മലയമ്മ മുസ്ലിംലീഗ് കമ്മിറ്റി SSLC, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന ചടങ്ങും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. 


മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ് ആശംസകൾ അറിയിച്ചു.
വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ കരിയർ ഗൈഡൻസ് ക്ലാസിന് റോബിൻ ഇബ്രാഹിം നേതൃത്വം നൽകി. 


പഞ്ചായത്ത് ലീഗ് സെക്രട്ടറി എൻ.പി. ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിറാജ് പിടിക്കണ്ടി, യൂസഫ് മാസ്റ്റർ എന്നിവരും സംസാരിച്ചു. വാർഡ് സെക്രട്ടറി എൻ.പി. കോയ നന്ദി പ്രകാശിപ്പിച്ചു.
വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും അവർക്ക് തുടർപഠനത്തിനും കരിയറിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത പരിപാടി ഏറെ പ്രശംസ നേടി.

Post a Comment

Previous Post Next Post