പാഴൂർ എ.യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടനം
പുതിയ വിദ്യാഭ്യാസ വർഷാരംഭത്തിൻ്റെ
പൊൻപുലരിയായ ജൂൺ 2 ന് നടക്കും.
ഒരു കോടി രൂപ
മുടക്കി നവീകരിച്ച കെട്ടിടത്തിൽ 10 ക്ലാസ് മുറികളും ,ഓഫീസ് ,ലാമ്പ് , ശുചിമുറികൾ ,അനുബന്ധസൗകര്യങ്ങൾ എന്നിവയാണ് സജ്ജീകരിച്ചത്.
പൊതുമരാമത്ത് ടൂറിസം മന്ത്രി പി .എ മുഹമ്മദ് റിയാസ് രാവിലെ 11 മണിക്ക് കെട്ടിടോദ്ഘാടനം നിർവഹിക്കും. എംഎൽഎ പിടി എ റഹീം അധ്യക്ഷത വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, അഡ്വക്കേറ്റ് എപിഎ സിദ്ദീഖ്, സുഹറ വെള്ളങ്ങോട്ട്, കുന്നമംഗലം എഇഒ കെ .രാജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ പി വത്സല, കെ.എം റഫീഖ്
പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കൾ , മതസംഘടന പ്രതിനിധികൾ, ക്ലബ്ബ് സന്നദ്ധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും. വാർത്ത
Tags:
Mavoor News